Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thodupuzha

നവജാതശിശു കടത്ത്: ഒരു കുട്ടിയെ തൊടുപുഴയിൽ വിറ്റെന്ന് സൂചന

ഈ​രാ​റ്റു​പേ​ട്ട: തീ​ക്കോ​യി​യി​ലെ ന​വ​ജാ​തശി​ശു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ല്‍. അ​റ​സ്റ്റി​ലാ​യ സം​ഘം ആറ്‌ മാ​സം മു​ന്‍പ് ഒ​രു കു​ട്ടി​യെ വി​റ്റ​ത് തൊ​ടു​പു​ഴ​യി​ലെ​ന്ന് സൂ​ച​ന.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പു​തി​യ കേ​സ് തൊ​ടു​പു​ഴ പോ​ലീ​സാ​കും ഇ​നി അ​ന്വേ​ഷി​ക്കു​ക. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ സം​ഘം വി​റ്റി​ട്ടു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ കു​ട്ടി​ക​ളെ​യും ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ ഉ​പേ​ക്ഷി​ച്ച​വ​രു​ടെ കു​ട്ടി​ക​ളെ​യു​മൊ​ക്കെ​യാ​ണ് സം​ഘം വി​ല്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള ക​ണ്ടെ​ത്ത​ല്‍. അ​തി​നാ​ല്‍ പ​രാ​തി​ക​ളു​മാ​യി ആ​ളു​ക​ള്‍ മു​ന്നോ​ട്ടു വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

പി​ടി​യി​ലാ​യ​വ​രു​ടെ മു​ന്‍കാ​ല ബ​ന്ധ​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണപ​രി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ അ​നീ​ന ത​സ്നി ഫോ​ണി​ലെ പ​ല ചാ​റ്റു​ക​ളും ഡി​ലീ​റ്റ് ചെ​യ്ത​താ​യാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്.

Kerala

തൊ​ടു​പു​ഴ​യി​ൽ ക​ട​ന്ന​ല്‍​കു​ത്തേ​റ്റ് വി​ദ്യാ​ര്‍​ഥി​ക്കും മു​ത്ത​ച്ഛ​നും ഗു​രു​ത​ര പ​രി​ക്ക്

തൊ​ടു​പു​ഴ: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കും ര​ക്ഷി​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​രാ​ജ് (15) , മു​ത്ത​ച്ഛ​ന്‍ രാ​ജു (72) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ തൊ​ടു​പു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​രാ​ജ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി ക​ട​ന്ന​ലു​ക​ള്‍ ഇ​ള​കി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ​യും ക​ട​ന്ന​ലു​ക​ള്‍ കു​ത്തി​യ​ത്. ശ്രീ​രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ന്‍​കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ശ​രീ​രം മൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ലു​ക​ള്‍ ദേ​ഹ​മാ​സ​ക​ലം കു​ത്തി​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​വീ​ശി ക​ട​ന്ന​ലു​ക​ളെ അ​ക​റ്റി​യാ​ണ് ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest News

Corehub Up